ഹുറാക്കന്‍ ഇവോ സ്പൈഡര്‍; ലംബോര്‍ഗിനിയുടെ പുതിയ താരോദയം 10 മുതല്‍ 

ഹുറാക്കന്‍ ഇവോ സ്പൈഡര്‍; ലംബോര്‍ഗിനിയുടെ പുതിയ താരോദയം 10 മുതല്‍ 

പ്രമുഖ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ മോഡല്‍ ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ ഒക്ടോബര്‍ 10 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച ഹുറാക്കന്‍ ഇവോ സ്പൈഡറാണ് ഇന്ത്യയിലേയ്ക്കെത്തുന്നത്. ലംബോര്‍ഗിനിയുടെ ഹുറാക്കന്‍ മോഡലുകളില്‍ നിന്ന് രൂപമാറ്റങ്ങള്‍ വരുത്താന്‍ പാകത്തിനുള്ള പതിപ്പായിരിക്കും ഇവോ സ്പൈഡറും. പേരിലെ സ്പൈഡര്‍ പോലെ തന്നെ കാര്‍ബണ്‍ ആറ്റത്തിന്റെ സ്പൈക്കി എട്ടുമുഖരൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മോഡലിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

17 സെക്കന്‍ഡിനുള്ളില്‍ പിന്‍വലിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് ഓപ്പറേറ്റഡ് റൂഫാണ് വാഹനത്തിന്റെ സവിശേഷതകളില്‍ ഒന്ന്. 631 bhp കരുത്തും 600 nm torque ഉം ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ v10 എഞ്ചിനാണ് ഹുറാക്കന്‍ ഇവോ സ്പൈഡറിന് കരുത്ത് പകരുന്നത്. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, ഡൈനാമിക് സ്റ്റിയറിംഗ് എന്നിവയും എടുത്തുപറയേണ്ട പ്രത്യേകതകള്‍ ആണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഹുറാക്കന്‍ ഇവോ സ്പൈഡറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റീയറിലേയ്ക്ക് വരുകയാണെങ്കില്‍ ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന സെന്‍ട്രല്‍ കണ്‍സോളുള്ള ബ്രാന്‍ഡിന്റെ കോക്പിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യോജിപ്പിച്ചിരിക്കുന്നു. ഈ സൂപ്പര്‍ കാറിന്റെ മുമ്പിലും പുറകിലുമായി ഇന്റര്‍ഗ്രേറ്റഡ് വിംഗുള്ള സ്പ്ലിറ്റര്‍, ഇരട്ട എക്സ്ഹോസ്റ്റ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എയറോഡൈനാമിക്സിനുള്ള റിയര്‍ ഡിഫ്യൂസര്‍, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ തുടങ്ങിയ ഫീച്ചറുകളും കമ്പനി നല്‍കിയിരിക്കുന്നു.

ഹുറാക്കന്‍ ഇവോ സ്പൈഡര്‍; ലംബോര്‍ഗിനിയുടെ പുതിയ താരോദയം 10 മുതല്‍ 
ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

ലെംബോര്‍ഗിനിയുടെ സിഗ്നേച്ചര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണും ഹുറാക്കന്‍ ഇവോ സ്പൈഡറിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. സൂപ്പര്‍കാറിന്റെ സ്റ്റിയറിംഗ് വീലില്‍ ഫ്ലാറ്റ്-ബോട്ടം ഡിസൈന്‍ ഉണ്ട്. അതില്‍ വിവിധ ഫംഗ്ഷനുകള്‍ക്കായുള്ള നിയന്ത്രണങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്ട്, കോര്‍സ, സ്ട്രാഡ, എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഈ മോഡലില്‍ കമ്പനി നല്‍കിയിരിക്കുന്നത്. കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റാണ് ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്പൈഡര്‍. മുംബൈയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഈ സൂപ്പര്‍ കാറിന്റെ വിലയും ബുക്കിംഗ് വിശദാംശങ്ങളും കമ്പനി പുറത്തുവിടുന്നതായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in