ബിഎസ് 6 ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി റെനോ  

ബിഎസ് 6 ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി റെനോ  

പഴയ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം പുതിയ ബിഎസ് 6 ടര്‍ബോ പെട്രോള്‍ എഞ്ചിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റെനോ ഡസ്റ്റര്‍, ലോഡ്ജി, ക്യാപ്ചര്‍ എന്നീ പുത്തന്‍ തലമുറ വാഹനങ്ങളില്‍ ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പരിക്ഷിക്കാനൊരുങ്ങുകയാണ് റെനോ കമ്പനി. പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ പഴയ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം മാറ്റി സ്ഥാപിക്കാനും സാധ്യതയുണ്ടെന്നും കമ്പനി വ്യത്തങ്ങള്‍ പറയുന്നു. റെനോയുടെ നിലവിലെ ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ എത്തുന്നത് 1.5 ലിറ്റര്‍ യൂണിറ്റിലാണ്. 1.0 ലിറ്റര്‍, 1.3 ലിറ്റര്‍ എന്നിങ്ങനെ രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ അവതരിപ്പിക്കാനാണ് റെനോയുടെ പദ്ധതി.

ബിഎസ് 6 ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി റെനോ  
ആക്രമണങ്ങളെ തടുക്കാൻ അത്യാധുനിക സുരക്ഷാ കവചവുമായി ബിഎംഡബ്ല്യു X 5 പ്രൊട്ടക്ഷൻ VR6

1.0 ലിറ്റര്‍ എഞ്ചിന്‍ 100 bhp കരുത്തും 160 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.1.3 ലിറ്ററിന്റെ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യാന്‍ സാധിക്കുന്നവയായിരിക്കും. നിലവില്‍ ഡസ്റ്റര്‍, ലോഡ്ജി പതിപ്പുകളില്‍ മാത്രമാണ് താഴ്ന്ന ട്യൂണിങ് നല്‍കിയിരിക്കുന്നത്. ക്യാപ്ചര്‍ ഉള്‍പ്പടെ മൂന്ന് മോഡലുകളില്‍ ഉയര്‍ന്ന ട്യൂണിങും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഡീസല്‍ എഞ്ചിനില്‍ എത്തുന്ന ലോഡ്ജിയെ ഉടന്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് റെനോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ലോഡ്ജിക്ക് നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

ബിഎസ് 6 ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി റെനോ  
പൃഥ്വിയെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ലിജോയുടെ ഡൈ ഹാര്‍ഡ് ഫാന്‍: ജോജു ജോര്‍ജ് അഭിമുഖം

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നിലവില്‍ റെനോയുടെ മിക്ക മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 106 ബിഎച്പി കരുത്തും 142 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റെനോ ട്രൈബറിന്റെ പ്രദര്‍ശന വേളയിലാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ ചെറു ഡീസല്‍ എഞ്ചിനുകള്‍ കമ്പനി നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത റെനോ പുറത്തുവിട്ടത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 6 എഞ്ചിന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടെ ഡീസല്‍ എഞ്ചിനുകള്‍ കൈവിടുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന വില്‍പ്പനയില്‍ ഇടിവില്‍ നിന്നും രക്ഷപ്പെടാനും വിപണി തിരിച്ച് പിടിക്കാനുമായി അടുത്തിടെയാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെയും, ഫെയ്സ്ലിഫ്റ്റ് ഡസ്റ്ററിനെയും റെനോ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഡസ്റ്ററിന്റെ വില്‍പ്പനയില്‍ 61 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ലോഡ്ജിയേക്കാള്‍ ചെറിയ മോഡലും വിലകുറവും ആയതിനാല്‍ ട്രൈബറിന് ആവശ്യക്കാര്‍ കൂടുന്നുവെന്നും കമ്പനി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in