ഇലക്ട്രിക് ഘടനയില്‍ ആദ്യ ഗിയര്‍ലെസ് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; ലൈവ് വയര്‍ ഈ മാസം ഇന്ത്യയിലേക്ക്   

ഇലക്ട്രിക് ഘടനയില്‍ ആദ്യ ഗിയര്‍ലെസ് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; ലൈവ് വയര്‍ ഈ മാസം ഇന്ത്യയിലേക്ക്   

Published on

ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി പൂര്‍ണ്ണമായും ഇലക്ട്രിക് ഘടനയില്‍ നിര്‍മ്മിച്ച ആദ്യ ബൈക്കായ ലൈവ് വയര്‍ ഈ മാസം അവസാന ആഴ്ച്ച ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സൂചന. പരമ്പരാഗത ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക്ക് ബൈക്കിന്റെ ഡിസൈന്‍. 2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രൊജക്റ്റ് ലൈവ് വയര്‍ കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ് വയര്‍ പ്രൊഡക്ഷന്‍ സ്പെക്കിനില്ല. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനം കൂടിയാണ് ലൈവ് വയര്‍.

 ഇലക്ട്രിക് ഘടനയില്‍ ആദ്യ ഗിയര്‍ലെസ് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; ലൈവ് വയര്‍ ഈ മാസം ഇന്ത്യയിലേക്ക്   
പുത്തൻ മോഡലുകളുമായി വിപണി കൈയടക്കാൻ ടാറ്റ

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ലൈവ് വയര്‍ വിപണിയിലുമെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഈ ഇലക്ട്രിക് ബൈക്കിനെ അമേരിക്കന്‍ വിപണിയില്‍ എത്തിച്ചത്. ലൈവ് വയര്‍ ഇലക്ട്രിക്ക് ബൈക്കിന് അമേരിക്കന്‍ വിപണിയില്‍ ഏകദേശം ഏകദേശം 21 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഇന്ത്യയിലേയ്ക്ക് എത്തുമ്പോള്‍ പക്ഷേ വില കുറയും എന്ന് കമ്പനി അറിയിച്ചു.

 ഇലക്ട്രിക് ഘടനയില്‍ ആദ്യ ഗിയര്‍ലെസ് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; ലൈവ് വയര്‍ ഈ മാസം ഇന്ത്യയിലേക്ക്   
സുസുക്കിയുടെ പുതിയ ജിക്സർ ഇന്ത്യൻ വിപണിയിൽ

ക്ലച്ചും ഗിയറുമില്ലാതെ ആക്സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് ഓടിക്കാം എന്നതാണ് ലൈവ് വയറിന്റെ മറ്റൊരു പ്രത്യേകത. കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

logo
The Cue
www.thecue.in