മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി സെപ്റ്റംബറിൽ

മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്‌യുവി സെപ്റ്റംബറിൽ

രാജ്യത്തെ ഏറ്റവും ചെറിയ എസ് യു വി എന്ന വിശേഷണവുമായി മാരുതി എസ്- പ്രെസ്സോ വിപണിയിലേയ്ക്ക് എത്തുന്നു. സെപ്റ്റംബറിൽ വാഹനത്തെ ഇന്ത്യൻ നിരത്തിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.  2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി കാഴ്ച്ചവയ്ച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കി നിര്‍മ്മിച്ച വാഹനമാണിത്.

കമ്പനിയുടെ അരീന ഷോറൂമുകളിലൂടെയാവും വാഹനത്തിന്റെ വില്‍പ്പനകള്‍ നടക്കുക. ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സും, പുതുക്കിയ മെക്കാനിക്കല്‍ ഘടകങ്ങളും ചേര്‍ന്ന ഏറ്റവും പുതിയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

മാരുതിയുടെ മറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ ജിൻ തന്നെയാവും എസ്- പെസോ യ്ക്കും എന്നാണ് പ്രതീക്ഷ. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നിര്‍മിച്ചിരിക്കുന്ന വാഹനം കൂടിയാണിത്. മാരുതിയുടെ കണ്‍സപ്പ്റ്റ് വാഹനത്തിലുള്ളതു പോലെ തന്നെയാവും പുതിയ വാഹനത്തിന്റെയും  ഉള്‍ഭാഗം. മാരുതി വിതാര ബ്രെസ്സയ്ക്ക് താഴെയായിരിക്കും എസ്-പ്രെസോ എന്ന ഈ മോഡലിന്റെ സ്ഥാനം. എസ്-പ്രെസോയുടെ വില നാല് ലക്ഷം രൂപയിൽ ആരംഭിക്കുമെന്നും കണക്കാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in