വാഹന വിൽപ്പനയിൽ വൻ ഇടിവ്, കണക്കുകൾ പുറത്തുവിട്ട് കമ്പനികൾ

വാഹന വിൽപ്പനയിൽ വൻ ഇടിവ്, കണക്കുകൾ പുറത്തുവിട്ട് കമ്പനികൾ

Summary

ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്.  സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 മെയ് മാസത്തില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ 20.55 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാണിജ്യ വാഹന വില്‍പ്പനയില്‍ 10.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ 68,847 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്.

കേവലം 2,39,347 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് മെയ് മാസം നിരത്തിലെത്തിയതെന്നാണ് കണക്ക്.  കഴിഞ്ഞ മെയില്‍ ഇത് 3,01,238 ആയിരുന്നു. യാത്രാ വാഹനങ്ങള്‍ക്കു പുറമേ എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും വില്‍പ്പന ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ഇത് വിപണിയെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. വാണിജ്യ വാഹന വില്‍പ്പനയില്‍ 10.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തില്‍ 68,847 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്.

ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിലും കാര്യമായ ഇടിവുണ്ടായതായി സിയാമിന്റെ കണക്കുകൾ പറയുന്നു. മൊത്ത- ചില്ലി വിൽപ്പനകളിൽ ഇടിവ് പ്രകടമാണ്.  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 6.73 ശതമാനം ഇടിവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് . 2018 മെയ് മാസത്തില്‍ 18,50,698 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ മെയില്‍ 17,26,206 യൂണിറ്റ് മാത്രമാണ് വിറ്റത്. എല്ലാ വാഹന വിഭാഗത്തിലുമായി 8.62 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. 20,86,358 യൂണിറ്റുകളാണ് ആകെ വിറ്റഴിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 6.73 ശതമാനം ഇടിവാണ് ഈ വര്‍ഷം. മാരുതി സുസുക്കി ഇന്ത്യയുടെ യാത്രാ വാഹന വില്‍പ്പന മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 25.06 ശതമാനവും  ഹ്യുണ്ടായിയ്ക്ക് 5.57 ശതമാനവും ഇടിവുണ്ടായിയെന്നും പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in