രാജ്യത്ത് ഫോണ്‍ വിളിക്ക് ചിലവുയരുന്നു; നിരക്കുവര്‍ധന പ്രഖ്യാപിച്ച് എയര്‍ടെല്‍

രാജ്യത്ത് ഫോണ്‍ വിളിക്ക് ചിലവുയരുന്നു;  നിരക്കുവര്‍ധന പ്രഖ്യാപിച്ച് എയര്‍ടെല്‍

രാജ്യത്ത് ഫോണ്‍ വിളിക്ക് ചെലവുയരും. എയര്‍ടെല്ലാണ് നിരക്കുവര്‍ധന ആദ്യമായി പ്രഖ്യാപിച്ചത്. നവംബര്‍ 26 വെള്ളിയാഴ്ചയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം ഉയര്‍ത്താനാണ് ഭാരതി എയര്‍ടെല്‍ തീരുമാനിച്ചത്. 2019 ഡിസംബറിന് ശേഷം ആദ്യമായാണ് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്.

എയര്‍ടെല്ലിന് പിന്നാലെ വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന. 5 ജി വികസിപ്പിക്കാന്‍ ആവറേജ് റെവന്യു പെര്‍ യൂസര്‍ ( എ.ആര്‍.പി.യു) കൂട്ടണമെന്നാണ് എയര്‍ടെല്‍ ഭാരതി നിരക്ക് വര്‍ധനയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പുതിയ താരിഫ് പ്രകാരം എയര്‍ടെല്ലിന്റെ 100 എസ്.എം.എസ്, 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്ങ് ഉള്‍പ്പെടെയുള്ള പ്രീപേഡ് പാക്കേജിന് 179 രൂപയാകും. നേരത്തെ ഇത് 149 രൂപയായിരുന്നു.

The Cue
www.thecue.in