ബസ് കണ്‍സഷന്‍ ആറ് രൂപയാക്കല്‍, നിരക്ക് വര്‍ധനയില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി രാജു

ബസ് കണ്‍സഷന്‍ ആറ് രൂപയാക്കല്‍, നിരക്ക് വര്‍ധനയില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി രാജു

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്രരൂപ കൂട്ടണമന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകള്‍ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ ഒന്നര രൂപയാക്കി വര്‍ധിപ്പിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അധിക ഭാരം അടിച്ചേല്‍പ്പിക്കാതെയുള്ള വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആന്റണി രാജു വ്യക്തമാക്കി. ബസ് മിനിമം ചാര്‍ജ് 12 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞത്. ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം.

The Cue
www.thecue.in