കൊവിഡ് മാനദണ്ഡം ലംഘിച്ചു, നടന്‍ ജോജുവിനെതിരെ കേസെടുത്തു

കൊവിഡ് മാനദണ്ഡം ലംഘിച്ചു, നടന്‍ ജോജുവിനെതിരെ കേസെടുത്തു

മാസ്‌ക് വെക്കാതെ പൊതു സ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പരാതിയില്‍ സിനിമാ നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് കേസ്.

നവംബര്‍ ഒന്നിന് വൈറ്റിലയില്‍ ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപിച്ച വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധവുമായി ജോജു ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഈ സമയത്ത് ജോജു ജോര്‍ജ് മാസ്‌ക് വെച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.

നവംബര്‍ മൂന്നിന് ഡി.സി.പിക്കാണ് പി. വൈ ഷാജഹാന്‍ പരാതി നല്‍കിയത്. കാറില്‍ നിന്ന് പുറത്തിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തര്‍ക്കത്തിലേര്‍പ്പെടുന്ന സമയത്ത് ജോജു മാസ്‌ക് വെച്ചിരുന്നില്ല. ഈ സമയം പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.

എന്നാല്‍ പൊലീസുകാര്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. കടയില്‍ പോകാന്‍ പുറത്തിറങ്ങുന്ന വയോജനങ്ങളോട് പോലും മാസ്‌കിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന പൊലീസ് സിനിമാ വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

The Cue
www.thecue.in