കേരളം പിടിക്കാന്‍ ബി.ജെ.പി ഒഴുക്കിയത് കോടികള്‍; അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത് 252 കോടി

കേരളം പിടിക്കാന്‍ ബി.ജെ.പി ഒഴുക്കിയത് കോടികള്‍; അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത് 252 കോടി

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലായി പ്രചരണത്തിന് ബി.ജെ.പി ചെലവഴിച്ചത് 252 കോടി രൂപ. കേരളത്തിലെ പ്രചരണത്തിന് ബി.ജെ.പി ചെലവാക്കിയത് 29.24 കോടിയാണെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളം കൂടാതെ അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായാണ് 252 കോടി രൂപ ബി.ജെ.പി ചെലവഴിച്ചത്. കൃത്യമായി പറഞ്ഞാല്‍, 252,02,71,753 രൂപ. ഇതില്‍ 43.81 കോടി രൂപയാണ് അസമില്‍ ചെലവഴിച്ചത്.

പശ്ചിമ ബംഗാളില്‍ തൃണമൂലില്‍ നിന്ന് ഭരണം പിടിക്കാന്‍ ബി.ജെ.പി ചെലവാക്കിയത് 151 കോടി രൂപയായിരുന്നു. തമിഴ്‌നാട്ടില്‍ 22.97 കോടി രൂപയാണ് ചെലവാക്കിയത്. 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in