എ.എ റഹീമിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

എ.എ റഹീമിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സ്‌കൂള്‍ അധ്യാപിക പിടിയില്‍. തിരുവനന്തപുരം കല്ലറ സ്വദേശിനിയായ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

തട്ടിപ്പു കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണുമായി റഹീമിന് അടുപ്പം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിത്രം മോര്‍ഫ് ചെയ്യുകയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. മോന്‍സന്റെ കൈവശം ഉണ്ടായിരുന്ന സിംഹാസനത്തില്‍ റഹിം ഇരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും കാണിച്ച് അധ്യാപിക പ്രിയ വിനോദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in