കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് ആക്ഷേപം, നോക്കുകൂലിക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് ആക്ഷേപം, നോക്കുകൂലിക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
Published on

നോക്കുകൂലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചു. നോക്കൂകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപകര്‍ വരാന്‍ ഭയക്കുന്ന സ്ഥിതിയാണുള്ളത്. അത് മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും കോടതി പറഞ്ഞു.

ഐ.എസ്.ആര്‍.ഓയുടെ നേതൃത്വത്തില്‍ വി.എസ്.എസ്.സിയിലേക്ക് കൊണ്ടു വന്ന ചരക്കുകള്‍ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി അഭിപ്രയാപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in