ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്

ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്

അഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) നടത്തിയ പരിശോധനയില്‍ പതിനൊന്ന് പേര്‍ പിടിയില്‍. കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തുവെന്ന് എന്‍സിബി അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന.

ആര്യനെതിരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുകയാണെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. മുംബൈ തീരത്തു നിന്ന് നടുക്കടലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്.

Related Stories

No stories found.