കോഴിക്കോട് വീടിനുള്ളില്‍ നിന്നുയര്‍ന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം പിടികിട്ടി; സോയില്‍ പൈപ്പിംഗ്

കോഴിക്കോട് വീടിനുള്ളില്‍ നിന്നുയര്‍ന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം പിടികിട്ടി; സോയില്‍ പൈപ്പിംഗ്

കോഴിക്കോട് പോലൂരിലെ വീട്ടില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ ശബ്ദത്തിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. സോയില്‍ പൈപ്പിംഗ് കാരണമാണ് വീടിനുള്ളില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് കണ്ടെത്തല്‍.

വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളം ഭൂമിക്കടിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. ഇതിനൊപ്പം മണ്ണൊലിപ്പും ഉണ്ടാകും. ഇതാണ് ശബ്ദത്തിന് കാരണമാകുന്നത് എന്നാണ് നിഗമനം.

ഇരുള്‍പൊട്ടാന്‍ സാധ്യതയുള്ള സ്ഥലമാണോ ഇതെന്ന കൂടുതല്‍ പരിശോധനകളും നടത്തും. പ്രദേശത്ത് ഭൗമശാസത്ര പഠനം നടത്താനും തീരുമാനമായിട്ടുണ്ട്.

മുന്നാഴ്ച മുന്‍പാണ് വീട്ടില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെയാണ് വീട്ടില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. പാത്രത്തില്‍ വെള്ളം വെച്ചാല്‍ തുളുമ്പി പോകുമെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയത്.

കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ.ജി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Stories

No stories found.