കേരള കോണ്‍ഗ്രസും സെമി കേഡറിലേക്ക്; അച്ചടക്കം ഉറപ്പാക്കാനെന്ന് നേതാക്കള്‍

കേരള കോണ്‍ഗ്രസും സെമി കേഡറിലേക്ക്; അച്ചടക്കം ഉറപ്പാക്കാനെന്ന് നേതാക്കള്‍

കേരള കോണ്‍ഗ്രസിലും സെമി കേഡര്‍ സംവിധാനം കൊണ്ടുവരുമെന്ന് ജോസ്.കെ.മാണി. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുമെന്നും മറ്റ് പാർട്ടികളിൽ നിന്നടക്കം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും ജോസ്.കെ.മാണി അറിയിച്ചു.

കോഴിക്കോട് വച്ചുനടന്ന മലബാര്‍ മേഖല യോഗത്തിലാണ് ജോസ്.കെ.മാണി പാര്‍ട്ടിയുടെ നയംമാറ്റം പ്രഖ്യാപിച്ചത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേക ഇരിപ്പിടങ്ങളൊരുക്കിയും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയുമായിരുന്നു യോഗം നടന്നത്. പുതിയ രാഷ്ട്രീയമുന്നണിയുടെ ഭാഗമായതുകൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ എന്ന് നേതാക്കള്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന പാര്‍ട്ടിയുടെ അമ്പത്തിയേഴാം വാര്‍ഷികദിനത്തില്‍ വെബ്‌സൈറ്റിലൂടെയുള്ള മെമ്പര്‍ഷിപ് വിതരണം തുടങ്ങും. ക്ഷേത്രജീവനക്കാര്‍ മുതല്‍ ഐ.ടി ഉദ്യോഗസ്ഥരുടേതായ യോഗങ്ങള്‍ ക്യാമ്പയിനിന് മുന്നോടിയായി നടത്തും.

സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.