'സി.പി.ഐയോട് നന്ദി മാത്രം'; കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാലത്തിന്റെ ആവശ്യമെന്ന് കനയ്യ കുമാര്‍

'സി.പി.ഐയോട് നന്ദി മാത്രം'; കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാലത്തിന്റെ ആവശ്യമെന്ന് കനയ്യ കുമാര്‍

സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് കാലത്തിന്റെ ആവശ്യമെന്ന് കനയ്യ കുമാര്‍. കോണ്‍ഗ്രസിന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. സി.പി.ഐയോട് നന്ദി മാത്രമാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

സാഹചര്യം മാത്രമാണ് സി.പി.ഐ വിടാന്‍ കാരണം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതേയുള്ളൂ. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, പ്രശ്‌നങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് നേരത്തെ കനയ്യകുമാര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാകില്ല, കോണ്‍ഗ്രസെന്നത് വലിയ കപ്പലാണ്. ചെറുബോട്ടുകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.