എയര്‍ ഇന്ത്യ ടാറ്റയിലേക്ക്? ഉയര്‍ന്ന ലേല തുക സമര്‍പ്പിച്ചത് ടാറ്റയെന്ന് എക്കണോമിക് ടൈംസ്

എയര്‍ ഇന്ത്യ ടാറ്റയിലേക്ക്? ഉയര്‍ന്ന ലേല തുക സമര്‍പ്പിച്ചത് ടാറ്റയെന്ന് എക്കണോമിക് ടൈംസ്

Published on

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ലേലത്തില്‍ ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷാ അധ്യക്ഷനായ സമിതിയാണ് കൈമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക.

മന്ത്രിതല സമിതി യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിച്ചതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ്വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജിത് സിങ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമാണ് ഉന്നത വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ കമ്പനി നല്‍കിയ താമസ സൗകര്യങ്ങളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയര്‍ ഇന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണത്തിന് ആറുമാസം മുമ്പ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

logo
The Cue
www.thecue.in