'കൊല്ലാന്‍ ഉദ്ദേശിച്ചില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പിന്നില്‍ പ്രണയനൈരാശ്യമെന്ന് പ്രതി അഭിഷേക്

'കൊല്ലാന്‍ ഉദ്ദേശിച്ചില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പിന്നില്‍ പ്രണയനൈരാശ്യമെന്ന് പ്രതി അഭിഷേക്

പാല സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിഥിനയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി അഭിഷേക്. പ്രണയത്തിലെ അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണമായത്. സ്വയം കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഷേക് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു പാലാ സെന്റ് തോമസ് കോളേജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും. പരീക്ഷ കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.

വഴക്കിന് ശേഷമായിരുന്നു നിഥിനയെ അഭിഷേക് ആക്രമിച്ചതെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞിരുന്നു. കഴുത്തറുത്ത ശേഷം പൊലീസ് വരുന്നത് വരെ അഭിഷേക് ശാന്തനായി ഇരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

'കൊല്ലാന്‍ ഉദ്ദേശിച്ചില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പിന്നില്‍ പ്രണയനൈരാശ്യമെന്ന് പ്രതി അഭിഷേക്
ആക്രമണം വഴക്കിന് ശേഷം, ആദ്യം പിടിച്ച് തള്ളി പിന്നെയാണ് കുത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍

Related Stories

No stories found.