'നമോ ടിവി എന്നൊരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്', സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്ന് സതീശന്‍

'നമോ ടിവി എന്നൊരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്', സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്ന് സതീശന്‍

സമൂഹമാധ്യമങ്ങളിലൂടെയാണ് വര്‍ഗീയ വിദ്വേഷ പ്രചരണം കൂടുതലും നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിലെ സാമൂഹ്യാന്തരീഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ എന്തും പറയാവുന്ന സാഹചര്യമാണുള്ളത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

വി.ഡി.സതീശന്റെ വാക്കുകള്‍: 'സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഏറ്റവുമധികം ദുഷ്പ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ നടക്കുന്ന ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കുന്നതും വര്‍ഗീയവിദ്വേഷം വര്‍ധിക്കുന്നതും. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ്. പത്രമാധ്യമങ്ങള്‍ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷെ സോഷ്യല്‍മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്. ഞാന്‍ ആ വീഡിയോ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രാഹിമിന് അയച്ചുകൊടുത്തു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയുമില്ല. ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ പറഞ്ഞത്. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല. നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാട്', വി.ഡി.സതീശന്‍ വിമര്‍ശിച്ചു.

മതനേതാക്കളുടെ സംയുക്ത യോഗം കെ.പി.സി.സി വിളിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാകാത്തത് കൊണ്ടാണ് പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഇടപെടുന്നത്. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in