ഒരു മന്ത്രി മാത്രം എത്ര വിളിച്ചാലും ഫോണ്‍ എടുക്കില്ല; പരാതിയുമായി യു. പ്രതിഭ

ഒരു മന്ത്രി മാത്രം എത്ര വിളിച്ചാലും ഫോണ്‍ എടുക്കില്ല;  പരാതിയുമായി യു. പ്രതിഭ

തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി എത്ര വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന് എം.എല്‍.എയുടെ പരാതി. ഇടത് എം.എല്‍.എ യു. പ്രതിഭയാണ് കൊല്ലത്തെ പൊതുപരിപാടിക്കിടെ പരാതി ഉന്നയിച്ചത്.

തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം സംസാരിക്കാനല്ലെന്നും പ്രതിഭ പറഞ്ഞു.

മറ്റെല്ലാ മന്ത്രിമാരും വിളിച്ചാല്‍ ഫോണ്‍ എടുക്കും. എടുക്കാന്‍ പറ്റാത്തവര്‍ തിരിച്ചുവിളിക്കും. എന്നാല്‍ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോണ്‍ എടുക്കില്ല. തിരക്ക് ആയിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും പ്രതിഭ പറഞ്ഞു. പേര് എടുത്ത് പറയാതെയാണ് വിമര്‍ശനം.

സി.പി.ഐ.എം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രിക്കെതിരെ എം.എല്‍.എ രംഗത്തെത്തിയത്. എപ്പോള്‍ വിളിച്ചാലും തിരിച്ച് വിളിക്കുന്ന മന്ത്രിയാണ് വി. ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in