മോദിയുടെ പിറന്നാളിന് ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന, വിപുലമായ ആഘോഷ പരിപാടികളെന്ന് സുരേന്ദ്രന്‍

മോദിയുടെ പിറന്നാളിന് ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന, വിപുലമായ ആഘോഷ പരിപാടികളെന്ന് സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം. നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബര്‍ പതിനേഴിന് ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് തീരുമാനം.

ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാര്‍ത്ഥന നടക്കുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ 71ാം പിറന്നാളാണ് സെപ്തംബര്‍ പതിനേഴിന്. വിപുലമായ പരിപാടികളാണ് ദേശിയതലത്തില്‍ തന്നെ ബി.ജെ.പി മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുക്കുന്നത്. ഒക്ടോബര്‍ ഏഴിന് മോദി ഗുജറാത്ത് പ്രധാനമന്ത്രിയായതിന്റെ ഇരുപതാം വാര്‍ഷികമാണ്.

മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പിറന്നാള്‍ ആഘോഷ പരിപാടികളാണ് പദ്ധതിയിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

മോദിയുടെ ചിത്രം പ്രിന്റ് ചെയ്ത പതിനാല് കോടിയോളം കാരി ബാഗുകള്‍ വിതരണം ചെയ്യാന്‍ ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. മഹാമാരിക്കാലത്ത് മോദി സഹായിച്ചയാളുകളുടെ വീഡിയോയും ദേശീയ തലത്തില്‍ ബി.ജെ.പി തയ്യാറാക്കുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

മോദിയുടെ 71ാം പിറന്നാളിന്റെ ആദരസൂചകമായി 71 നദികള്‍ ശുദ്ധീകരിക്കാനാണ് തീരുമാനം. വാക്‌സിനേഷന്‍ സ്വീകരിക്കുന്ന ആളുകള്‍ മോദിക്ക് നന്ദി പറയുന്ന വീഡിയോയും റെക്കോഡ് ചെയ്യുമെന്ന് നേരത്ത ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in