ഫാത്തിമ തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

ഫാത്തിമ തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

ഫാത്തിമ തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിതയ്ക്ക് പിന്തുണ നല്‍കിയത് കാണിച്ചാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.

ഹരിത പ്രശ്‌നത്തില്‍ ഫാത്തിമ തഹ്‌ലിയ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഹരിതയുടെ മുന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഫാത്തിമ തഹ്‌ലിയയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍.

മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. മെന്റല്‍ ട്രോമയിലൂടെയാണ് താനടക്കം കടന്നു പോകുന്നതെന്നായിരുന്നു ഫാത്തിമ തെഹ്‌ലിയ പറഞ്ഞത്.

ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുമുണ്ട്. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഫാത്തിമ തഹ് ലിയയെ പുറത്താക്കുന്നത്.

ജൂണ്‍ 22ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ലൈംഗികമായി അധിക്ഷേപിച്ച പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചെങ്കിലും ഹരിത വഴങ്ങിയില്ല.

Related Stories

No stories found.
The Cue
www.thecue.in