ഗോഡ്‌സേയുടെ പ്രസംഗം പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; എസ്.ഐക്ക് താക്കീത്

ഗോഡ്‌സേയുടെ പ്രസംഗം പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; എസ്.ഐക്ക് താക്കീത്

പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എസ്.ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്‌സേയുടെ പ്രസംഗം പോസ്റ്റ് ചെയ്തത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ഗ്രൂപ്പിലായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ അയച്ചത്. ഇതില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്.ഐയുടെ വിശദീകരണത്തെ തുടര്‍ന്നാണ് താക്കീത് നല്‍കിയത്.

കേരള പൊലീസില്‍ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പൊലീസ് ഗ്രൂപ്പില്‍ ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെക്കപ്പെട്ടത്.

Related Stories

No stories found.
The Cue
www.thecue.in