ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ അനുവദിക്കില്ല, ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ താക്കീത്

ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ അനുവദിക്കില്ല, ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് റിയാസിന്റെ താക്കീത്
Published on

ജോലി ചെയ്യാതെ ഉദ്യോഗസ്ഥരെ ശമ്പളം വാങ്ങാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥര്‍ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ മന്ത്രിയായിരിക്കെ രൂപീകരിച്ച റോഡ് മെയിന്റനന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ജോലിയില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

റോഡ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള വിഭാഗത്തിന് ഒരു റോഡിന്റെ പ്രവര്‍ത്തിക്ക് പോലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റ പണി നടത്താനായി ജി.സുധാകരന്‍ മന്ത്രിയായിരിക്കെ രൂപീകരിച്ചതാണ് മെയിന്റനന്‍സ് വിഭാഗം.

ചീഫ് എഞ്ചിനീയര്‍ മുതല്‍ അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഈ വിഭാഗത്തില്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുകയാണ്. മെയിന്റന്‍സ് വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റുകളെല്ലാം സര്‍ക്കാര്‍ തള്ളുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in