രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; കിഴക്കമ്പലത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചു

രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; കിഴക്കമ്പലത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചു

കൊച്ചി കിഴക്കമ്പലത്ത് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറി പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകളും കാറിലുണ്ടായിരുന്ന ഒരാളും മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്.

പഴങ്ങാട് സ്വദേശികളായ സുബൈദ, നസീമ, ഡോ.സ്വപ്ന എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി ആശുപത്രിയില്‍ എത്തിയ ശേഷം ആംബുലന്‍സ് അയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
The Cue
www.thecue.in