പൊലീസിന് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താം, വീണ്ടും അമിതാധികാരം നല്‍കുന്ന കരട്  ബില്ലുമായി കേരളം

പൊലീസിന് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താം, വീണ്ടും അമിതാധികാരം നല്‍കുന്ന കരട് ബില്ലുമായി കേരളം

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ കോംപറ്റന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പൊലീസിന് സ്‌നൂപിങ്ങിനുള്ള( വിവരങ്ങള്‍ ചോര്‍ത്താനുള്ള) അധികാരം നല്‍കാന്‍ കേരള സര്‍ക്കാര്‍.

കേരള കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ടിന്റെ കരട് രേഖയിലാണ് അനുവാദമില്ലാതെ പൊലീസിന് ആശയവിനിമയ സങ്കേതങ്ങള്‍ നിരീക്ഷിക്കാമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനല്‍ കരട് ബില്ലില്‍ സൂഷ്മ പരിശോധന നടത്തും. എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്‌നൂപിങ്ങിന് അനുമതി നല്‍കാമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇലക്ട്രോണിക്‌, ഓറല്‍, വയേര്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവയിലൂടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിനകം അനുമതി നല്‍കാം.

സംസ്ഥാനത്തിന്റെ സുരക്ഷയേയൊ, താത്പര്യത്തെയോ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഏതെങ്കിലും വ്യക്തിയെ ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കുന്ന അടിയന്തര സാഹചര്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് അനുമതി നല്‍കാമെന്നാണ് കരട് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കുറ്റാരോപിതര്‍ക്കെതിരെ ഉപയോഗിക്കാമെന്നും ബില്ലില്‍ പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in