വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ചെന്ന് കണ്ണൂര്‍ വി.സി

വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ചെന്ന് കണ്ണൂര്‍ വി.സി

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍.എസ്.എസ് നേതാക്കളായ എം.എസ് ഗോള്‍വാള്‍ക്കറുടെയും വി.ഡി സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചതായി വൈസ് ചാന്‍സലര്‍. സിലബസിനെതിരെ സര്‍വ്വകലാശാലയില്‍ ഉപരോധ സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരോടാണ് ഉത്തരവ് മരവിപ്പിച്ചതായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്.

ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു വൈസ് ചാന്‍സലറോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്‌നമുള്ളതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നാണ് മന്ത്രി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞത്.

വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ചെന്ന് കണ്ണൂര്‍ വി.സി
ബിജെപിയെ മനസിലാക്കാന്‍ സവര്‍ക്കറെയും ഗോള്‍വാക്കറെയും അറിയണം,പ്രതിഷേധം കനത്താലും സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി

സെകുലര്‍ ആയ ഒരു രാജ്യത്ത് വര്‍ഗീയ പരാമര്‍ശങ്ങളുള്ള കാര്യങ്ങള്‍ സിലബസില്‍ ഉള്ളത് അപകടരമാണ്. എല്ലാ തീരുമാനങ്ങളും സര്‍വ്വകലാശാല അറിഞ്ഞുകൊണ്ടാവണമെന്നില്ല. വി.സിയുടെ മറുപടി കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് മന്ത്രി പറഞ്ഞത്.

അതേസമയം സിലബസ് പിന്‍വലിക്കാനാകില്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍ നേരത്തെ പറഞ്ഞിരുന്നത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ വാദം. കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിലാണ് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുമുള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ അഞ്ചോളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ കോഴ്സ് ഉള്ളത്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകം

1.ആരാണ് ഹിന്ദു- വി.ഡി സവര്‍ക്കര്‍

2. ബഞ്ച് ഓഫ് തോട്ട്സ് - എം.എസ് ഗോള്‍വാള്‍ക്കര്‍

3. വീ അവര്‍ നാഷന്‍ഹുഡ് ഡിഫന്‍സ്- എം.എസ് ഗോള്‍വാള്‍ക്കര്‍

4. ഇന്ത്യനൈസേഷന്‍, വാട്ട് വൈ ആന്റ് ഹൗ- ബല്‍രാജ് മധോക്

Related Stories

No stories found.
logo
The Cue
www.thecue.in