വൃദ്ധനെ നടുറോഡിലിട്ട് എസ്.ഐ തല്ലിയ കേസ്,ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്, ഒത്തുതീര്‍പ്പിന് സമ്മര്‍ദ്ദം

വൃദ്ധനെ നടുറോഡിലിട്ട് എസ്.ഐ തല്ലിയ കേസ്,ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്, ഒത്തുതീര്‍പ്പിന് സമ്മര്‍ദ്ദം

കൊല്ലം ചടയമംഗലത്ത് വൃദ്ധനെ നടുറോഡിലിട്ട് എസ്.ഐ തല്ലിയ കേസില്‍ ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്. പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവും ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ആരോപണ വിധേയനായ പൊലിസുകാരനെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരര്‍ ഒത്തുതീര്‍പ്പിന് വന്നെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദന്‍ നായര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാമാനന്ദന്‍ നായരുടെ പ്രതികരണം. അടിച്ചതല്ല, തള്ളിയതാണെന്ന് പറയാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും എന്നാല്‍ കോടതിയില്‍ താന്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാമാനന്ദന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചടയമംഗലത്ത് വെച്ച് രാമാനന്ദന്‍ നായരെ പ്രൊബേഷന്‍ എസ്.ഐ സജീം മര്‍ദ്ദിച്ചത്. ഇവര്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ല ഫൈന്‍ ചുമത്തിയപ്പോള്‍ കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ കോടതിയില്‍ അടക്കാമെന്ന് പറഞ്ഞു. ഇതിനിടെയാണ് ബലം പ്രയോഗിക്കണോ എന്ന് പറഞ്ഞ് എസ്.ഐ രാമനന്ദന്റെ മുഖത്തടിച്ചത്. മര്‍ദ്ദിച്ച് തന്നെ ജീപ്പിലേക്ക് തള്ളുകയായിരുന്നെന്ന് രാമാനന്ദന്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ എസ്.ഐ തിരുവനന്തപുരത്തേക്ക് കഠിന പരിശീലനത്തിയച്ചിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം മെിക്കല്‍ കോളേജ് സ്റ്റേഷനിലാണ് സജീം ജോലി ചെയ്യുന്നത്.

സമീപത്തെ ഒരു കടയിലെ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വാഹനമെടുത്ത് പുറത്തിറങ്ങിയാല്‍ പൊലീസ് പെറ്റിയടിക്കാന്‍ പുറകേ വരുമെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in