നോക്കൂകൂലി തൊഴില്‍ തര്‍ക്കമല്ല, പിടിച്ചു പറി, മിന്നല്‍ പണിമുടക്കും അനുവദിക്കില്ലെന്ന് പി.രാജീവ്

നോക്കൂകൂലി തൊഴില്‍ തര്‍ക്കമല്ല, പിടിച്ചു പറി, മിന്നല്‍ പണിമുടക്കും അനുവദിക്കില്ലെന്ന് പി.രാജീവ്

നോക്കുകൂലിക്കെതിരെ ശക്തമായ വിമര്‍ശനവുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നേക്കുകൂലി തൊഴില്‍ തര്‍ക്കമല്ലെന്നും നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്നും പി.രാജീവ് പറഞ്ഞു.

മിന്നല്‍ പണിമുടക്കും അനുവദിക്കാനാകില്ല, ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒയിലേക്ക് എത്തിയ കാര്‍ഗോ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. നോക്കുകൂലി ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടും നടന്ന സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായ വകുപ്പും നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്.

Related Stories

No stories found.
The Cue
www.thecue.in