അഭ്യര്‍ത്ഥിക്കണ്ട, അവകാശപ്പെടാം, സര്‍/മേഡം വിളി ഒഴിവാക്കിയ മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍

അഭ്യര്‍ത്ഥിക്കണ്ട, അവകാശപ്പെടാം, സര്‍/മേഡം വിളി ഒഴിവാക്കിയ മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍

സര്‍/മേഡം വിളി ഒഴിവാക്കിയ മാത്തൂര്‍ പഞ്ചായത്ത് മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. അങ്കമാലി, വടക്കന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ഇനിമുതല്‍ അഭ്യര്‍ത്ഥനയും അപേക്ഷയും വേണ്ട. ജനങ്ങള്‍ക്ക് അവകാശപ്പെടാം.

വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സര്‍,മാഡം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല. പകരം പേരോ സ്ഥാനപ്പേരോ ഉപയോഗിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാം. അങ്കമാലിയിലും വടക്കന്‍ പറവൂരും ഐക്യകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

നേരത്തെ സര്‍/ മേഡം വിളി ഒഴിവാക്കിയ മാത്തൂര്‍ പഞ്ചായത്ത് മാതൃക കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ഈ രീതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in