അത് പള്ളിയോടമാണെന്ന് അറിഞ്ഞിരുന്നില്ല, കൊന്നുകളയുമെന്നാണ് ഭീഷണി, ഫോട്ടോ ഷൂട്ട് നടത്തിയതിന് പിന്നാലെ സൈബര്‍ ആക്രമണമെന്ന് നിമിഷ

അത് പള്ളിയോടമാണെന്ന് അറിഞ്ഞിരുന്നില്ല, കൊന്നുകളയുമെന്നാണ് ഭീഷണി, ഫോട്ടോ ഷൂട്ട് നടത്തിയതിന് പിന്നാലെ സൈബര്‍ ആക്രമണമെന്ന് നിമിഷ

പള്ളിയോടത്തില്‍ കയറി ചെരുപ്പിട്ട് ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ സൈബര്‍ ആക്രമണം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് ചാലക്കുടി സ്വദേശി നിമിഷ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു നിമിഷയുടെ പ്രതികരണം.

ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പള്ളിയോടമാണതെന്നോ സ്ത്രീകള്‍ അതില്‍ കയറാന്‍ പാടില്ലെന്നോ അറിയില്ലായിരുന്നു. അവിടെ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ ചെരുപ്പ് ഉപയോഗിക്കരുതെന്നോ ഉള്ള ബോര്‍ഡുമില്ലായിരുന്നു.

ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നും അറിയില്ല. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്. പുതിയത് പണിയുകയാണെന്നുമാണ് കൂടെ വന്നയാളും പറഞ്ഞതെന്ന് നിമിഷ പറഞ്ഞു.

ഫോട്ടോ ഡിലീറ്റ് ചെയ്തിട്ടും ആക്ഷേപിക്കുന്ന കമന്റുകളാണ് ഫേസ്ബുക്കില്‍ വരുന്നത്. വ്യക്തിപരമായും കുടുംബത്തെയും അധിക്ഷേപിക്കുന്ന ഫോണ്‍വിളികളാണ് വരുന്നത്. പുറത്തിറങ്ങിയാല്‍ കൊന്നും കളയുമെന്നുവരെ ഭീഷണി വരുന്നുണ്ടെന്നും നിമിഷ മാതൃഭൂമിയോട് പറഞ്ഞു.

പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്തതിന് നിമിഷയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘംട പ്രസിഡന്റ് പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in