സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. അവലോകന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. 10 മുതല്‍ 6 വരെയുള്ള രാത്രികാല കര്‍ഫ്യൂ ഗുണകരമാവില്ലെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in