'10 പൈസയുടെയെങ്കിലും തിരമറിയില്‍ പങ്ക് തെളിയിച്ചാല്‍ പൊതുവേദിയില്‍ തൂക്കിലേറും'; അഴിമതി ആരോപണത്തില്‍ അഭിഷേക് ബാനര്‍ജി

'10 പൈസയുടെയെങ്കിലും തിരമറിയില്‍ പങ്ക് തെളിയിച്ചാല്‍ പൊതുവേദിയില്‍ തൂക്കിലേറും'; അഴിമതി ആരോപണത്തില്‍ അഭിഷേക് ബാനര്‍ജി

അഴിമതി ആരോപണത്തില്‍ തന്റെ പങ്ക് തെളിയിച്ചാല്‍ പൊതുവേദിയില്‍ തൂക്കിലേറുമെന്ന് തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി. കല്‍ക്കരി കുംഭകോണക്കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജിയുടെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതിന്റെ പകപോക്കലാണ് കേസിന് പിന്നിലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു. 'ഏതെങ്കിലും കേന്ദ്രഏജന്‍സികള്‍ക്ക് 10 പൈസയുടെയെങ്കിലും നിയമവിരുദ്ധ ഇടപാടില്‍ എന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞാല്‍ പൊതു വേദിയില്‍ ഞാന്‍ തൂക്കിലേറും. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്', അഭിഷേക് പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്രഏജന്‍സികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ പണിയെന്നും അഭിഷേക് ആരോപിച്ചു. ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലെത്തിയാണ് അഭിഷേക് ബാനര്‍ജി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്.

Related Stories

No stories found.
The Cue
www.thecue.in