സര്‍, മാഡം വിളി വേണ്ട; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം മാത്തൂര്‍ മാതൃക പിന്തുടരുമെന്ന് സുധാകരന്‍

സര്‍, മാഡം വിളി വേണ്ട; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം മാത്തൂര്‍ മാതൃക പിന്തുടരുമെന്ന് സുധാകരന്‍

ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം വിളിക്കുന്ന രീതി ഒഴിവാക്കിയ മാത്തൂര്‍ പഞ്ചായത്ത് മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍.

സംസ്ഥാനമൊട്ടാകെ ഈ മാറ്റം കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെ.സുധാകരന്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണം പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന് നേതൃത്വം നല്‍കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്തൂര്‍ പഞ്ചായത്തിന്റെ ചുവടുവെപ്പ് ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുകയും സാധാരണ പൗരന്റെ അന്തസ്സിനെ അനുദിനം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യത്തിനാകെ മാതൃകയാണെന്നും സുധാകരന്‍ പറഞ്ഞു.

ജനാധിപത്യത്തെ കാലോചിതമായ ഇടപെടലുകളിലൂടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണ്. സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in