'എടാ, എടീ വിളികള്‍ വേണ്ട', പൊലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി

'എടാ, എടീ വിളികള്‍ വേണ്ട', പൊലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി
Published on

പൊലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി. എടാ, എടീ എന്നുള്ള വിളികള്‍ വേണ്ട, ഇക്കാര്യം നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

പൊലീസിന്റെ മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ല, ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടണം. തെറ്റുചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനേ പൊലീസിന് അധികാരമുള്ളൂ എന്നും കോടതി.

തന്നോടും മകളോടും പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശിയായ ജെ.എസ്.അനില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. വ്യാപാരി കൂടിയായ അനിലിന്റെ കട നടത്തുന്നത് തടസപ്പെടുത്താനും ശ്രമമുണ്ടായെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഹര്‍ജിക്കാരന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചാണ് കടനടത്തിയതെന്നായിരുന്നു തൃശൂര്‍ പൊലീസ് മേധാവി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിന്റെ തെളിവുകളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in