രമ്യാ ഹരിദാസിന് കെ.കെ.ബാലകൃഷ്ണന്‍ പുരസ്‌കാരം; പാര്‍ലമെന്ററി പ്രവര്‍ത്തന മികവ് പരിഗണിച്ച്

രമ്യാ ഹരിദാസിന് കെ.കെ.ബാലകൃഷ്ണന്‍ പുരസ്‌കാരം; പാര്‍ലമെന്ററി പ്രവര്‍ത്തന മികവ് പരിഗണിച്ച്

രമ്യാ ഹരിദാസ് എം.പിക്ക് കെ.കെ.ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കെ.കെ.ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Related Stories

No stories found.
The Cue
www.thecue.in