മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി താക്കോലൂരി ഡോറടച്ചു; തിരുവനന്തപുരത്ത് പൊലീസിന്റെ കൊടും ക്രൂരത

മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി താക്കോലൂരി ഡോറടച്ചു; തിരുവനന്തപുരത്ത് പൊലീസിന്റെ കൊടും ക്രൂരത

തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസുദ്യോഗസ്ഥര്‍ താക്കോലൂരി കാറിന്റെ ഡോറ് പൂട്ടി. അമിത വേഗതയുണ്ടെന്ന് കാണിച്ച് കാറ് പിടിച്ച ശേഷമായിരുന്നു പൊലീസിന്റെ കൊടും ക്രൂരത.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവം രക്ഷിതാക്കള്‍ ഇപ്പോഴാണ് പുറത്ത് പറയുന്നത്. സംഭവത്തിന്റെ വീഡിയോയും രക്ഷിതാക്കള്‍ ഷൂട്ട് ചെയ്തിരുന്നു. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് താക്കോല്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിനകത്ത് നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

ഷിബുകുമാറും ഭാര്യയും കാറില്‍ തിരുവനന്തപുരത്തേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം. വാഹനവേഗത പരിശോധിക്കുന്ന ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിത വേഗതയ്ക്ക് 1500 രൂപ പിഴ ഈടാക്കി.

ഇതിനിടെ റോഡിലൂടെ കടന്നു പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം ചോദ്യം ചെയ്തതോടെ പൊലീസ് ഷിബുവിനെ മര്‍ദ്ദിക്കാന്‍ ആഞ്ഞു. ഇതിനിടയിലാണ് കുഞ്ഞിനെ കാറിനുള്ളില്‍ തനിച്ചാക്കി, താക്കോലൂരി പൊലീസ് ഡോറടച്ചത്. ഇതിനിടെ അഞ്ജന വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പൊലീസുകാരുടെ അതിക്രമങ്ങളുടെ വാര്‍ത്ത തുടര്‍ച്ചയായി പുറത്തു വരുന്ന സാഹചര്യത്തിലാണ് തങ്ങള്‍ നേരിട്ട ദുരനുഭവവും തുറന്നു പറയാമെന്ന് തീരുമാനിച്ചതെന്ന് ഷിബുകുമാറും അഞ്ജനയും പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in