'നിങ്ങള്‍ ചരിത്രം തിരുത്താനുപയോഗിക്കുന്ന മൊബൈലും കംപ്യൂട്ടറും രാജീവ്ഗാന്ധി കൊണ്ടു വന്ന ഐടി വിപ്ലവത്തിന്റെ ഫലമാണ്'; കോണ്‍ഗ്രസ്

'നിങ്ങള്‍ ചരിത്രം തിരുത്താനുപയോഗിക്കുന്ന മൊബൈലും കംപ്യൂട്ടറും രാജീവ്ഗാന്ധി കൊണ്ടു വന്ന ഐടി വിപ്ലവത്തിന്റെ ഫലമാണ്'; കോണ്‍ഗ്രസ്

അസമിലെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. ദേശീയോദ്യാനത്തിന്റെ പേര് ഓറംഗ് നാഷണല്‍ പാര്‍ക്ക് എന്ന് മാറ്റാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

ആദിവാസി, ഗോത്ര വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പേര് മാറ്റാനുള്ള തീരുമാനമെന്നായിരുന്നു നടപടി വിവാദമായതിന് പിന്നാലെ സര്‍ക്കാരിന്റെ വാദം. ബി.ജെ.പിയുടെ നടപടിയെ അപലപിക്കുന്നതായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

'ഏതെങ്കിലും സ്ഥാപനത്തിന്റെയോ പാര്‍ക്കിന്റെയോ പേരില്‍ നിന്ന് മാറ്റിയത് മൂലം, രാജ്യത്തിന് രാജീവ് ഗാന്ധി നല്‍കിയിട്ടുള്ള സംഭാവനകള്‍ തുടച്ചുനീക്കാനാകില്ല. രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതുക എന്ന അജണ്ട നടപ്പാക്കാന്‍ ബി.ജെ.പി ഇന്ന് ഉപയോഗിക്കുന്ന ഫോണും കംപ്യൂട്ടറുമെല്ലാം രാജീവ് ഗാന്ധി കൊണ്ടുവന്ന ഐ.ടി വിപ്ലവത്തിന്റെ ഫലമായുണ്ടായതാണ്', അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ഭോറ പറഞ്ഞു.

വോട്ടിങ് പ്രായം 21ല്‍ നിന്ന് 18 ആക്കിയതും, പഞ്ചായത്തുകളില്‍ 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നതും രാജീവ് ഗാന്ധിയുടെ കാലത്താണ്. ഇന്നത്തെ ബി.ജെ.പിക്ക് അത്തരം രാഷ്ട്രീയം മനസിലാകില്ല. കാരണം അവര്‍ സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റുന്നതിന്റെയും ചരിത്രം തിരുത്തുന്നതിന്റെയും തിരക്കിലാണെന്നും ഭൂപന്‍ കുമാര്‍ ഭോറ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in