സ്പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല, ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമെന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോര്‍ട്ട്

സ്പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല, ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമെന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോര്‍ട്ട്

സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ മുഖ്യമന്ത്രി അറിയാതെയാണ് നടന്നതെന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോര്‍ട്ട്. സ്പ്രിംഗ്‌ളര്‍ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് രണ്ടാമത്തെ അന്വേഷണ സമിതി തള്ളിയത്. ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും ഡാറ്റ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിയമവകുപ്പ് സെക്രട്ടറിയുമായിരുന്ന കെ. ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് കണ്ടെത്തല്‍.

മുഖ്യമന്ത്രി മാത്രമല്ല, തദ്ദേശവകുപ്പോ ഉന്നതാധികാര സമിതിയോ നിയമവകുപ്പോ ആരോഗ്യവകുപ്പോ കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം എം. ശിവശങ്കറിനായിരുന്നു. ഗൂഢലക്ഷ്യങ്ങളല്ല, മറിച്ച് സംസ്ഥാനത്തിന്റെ താത്പര്യം മാത്രമായിരുന്നു ലക്ഷ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാറുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടക്രമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌റ്റോര്‍ പര്‍ചേസ് മാന്വല്‍ പ്രകാരമാണ് ഐ.ടി. സെക്രട്ടറി മുന്‍കൈ എടുത്ത് കരാര്‍ ഒപ്പിട്ടത്. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടംഗ സമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നിയോഗിച്ചിരുന്നത്. വ്യോമയാന സെക്രട്ടറിയായിരുന്ന മാധവന്‍ നമ്പ്യാറിന്റെയും സൈബര്‍ വിദഗ്ധനായിരുന്ന ഗുല്‍ഷര്‍ റായിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ ഇത് പരിശോധിക്കുന്നതിനായാണ് മുന്‍ ജില്ലാ ജഡ്ജിയും നിയമവകുപ്പ് സെക്രട്ടറിയുമായിരുന്ന കെ. ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഈ പരിശോധനാ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി കരാറിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന കാര്യം പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in