'കേരളം രാജ്യത്തിന് അപമാനം, സര്‍ക്കാരിന്റെ പിടിപ്പുകേട്'; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി

'കേരളം രാജ്യത്തിന് അപമാനം, സര്‍ക്കാരിന്റെ പിടിപ്പുകേട്'; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ബി.ജെ.പി. 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാണെന്ന് പ്രസ്താവനയില്‍ ബി.ജെ.പി പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 68 ശതമാനവും കേരളത്തിലാണ്. ഇത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികളാണുള്ളതെന്നും, മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

'ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസിന്റെ 68% വും കേരളത്തില്‍. 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുന്നു. കേരളത്തില്‍ 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രം. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.'

Related Stories

No stories found.
logo
The Cue
www.thecue.in