സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രനിര്‍ദേശവും കൊവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം കൂടി പരിഗണിച്ചാവും തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ് ശാശ്വതമല്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും തലവേദനയും ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായും മന്ത്രി നിയമസഭയില്‍.

സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും

ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ് ശാശ്വതമല്ല. കൊവിഡ് വെല്ലുവിളിക്കുള്ള പരിഹാരമെന്ന നിലയിലേ ഓണ്‍ലൈന്‍ ക്ലാസുകളെ കാണാനാകൂ. കുട്ടികളുടെ വാക്‌സിന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്.

ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ആദ്യഘട്ടത്തില്‍ തുറക്കാനുള്ള സാധ്യത സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in