ഹൈദരലി തങ്ങളുടെ മകനെ തെറിവിളിച്ചതില്‍ ഖേദം, തങ്ങളുടെ മനോവിഷമത്തിന് കാരണം മകനെന്ന് റാഫി

ഹൈദരലി തങ്ങളുടെ മകനെ തെറിവിളിച്ചതില്‍ ഖേദം, തങ്ങളുടെ മനോവിഷമത്തിന് കാരണം മകനെന്ന് റാഫി

ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനെ അസഭ്യം പറഞ്ഞതില്‍ ഖേദമുണ്ടെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ച മുഈനലി തങ്ങള്‍ക്കെതിരെ തെറി വിളിയും ഭീഷണിയുമായി റാഫി പുതിയ കടവ് വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഐസ്‌ക്രീം വിവാദ കാലത്ത് ഇന്ത്യാവിഷന്‍ ചാനല്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ലീഗുകാരനായ റാഫി പുതിയ കടവ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി നടത്തിയ പരാമര്‍ശമാണ് റാഫിയെ ചൊടിപ്പിച്ചത്. അസഭ്യപദപ്രയോഗങ്ങളോടെയാണ് റാഫി തങ്ങളുടെ മകനെ നേരിട്ടത്. ഹൈദരലി തങ്ങളുടെ മനോവിഷമത്തിന് കാരണം മുഈനലി ആണെന്നും റാഫി പുതിയകടവ്. ഏത് ലീഗ് നേതാവിനെ പറഞ്ഞാലും എതിര്‍ക്കുമെന്നും റാഫി മീഡീയ വണ്‍ ചാനലില്‍ പ്രതികരിച്ചു.

മുഈനലി സാമ്പത്തിക തട്ടിപ്പു നടത്തുന്ന ആളാണെന്നും അദ്ദേഹത്തെ തങ്ങള്‍ എന്ന് വിളിക്കാനാകില്ലെന്നും ഇന്നലെ റാഫി പുതിയ കടവ് പറഞ്ഞിരുന്നു.

അവനെ തങ്ങള്‍ എന്ന് വിളിക്കാനാവില്ല. പത്രസമ്മേളനം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഇവന്‍ അത്രയും മോശക്കാരനാണ്. ഒരുപാട് പെണ്ണ് കേസ് വരെയുണ്ട്. ആ ആളാണ് പാര്‍ട്ടിയെയും തങ്ങളെയും മോശമാക്കാന്‍ വേണ്ടി ഇത്രയും വൃത്തിക്കേട് നടത്തുന്നത്. അതുകൊണ്ടാണ് തങ്ങളെന്ന് വിളിക്കാതെ നീയെന്ന് വിളിച്ചത്'. റാഫി പുതിയ കടവില്‍.

പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിച്ചതാണെന്ന ആരോപണവുമായി മുന്‍മന്ത്രി കെ.ടി ജലീലും രംഗത്ത് വന്നിരുന്നു. 40 വര്‍ഷമായി മുസ്ലിം ലീഗിലെ പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍.

സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തതെന്നും മുയിന്‍ അലി.

പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ മകന്‍. മുസ്ലിം ലീഗ് ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി

കള്ളപ്പണ ഇടപാടില്‍ ഹൈദരലി തങ്ങളെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലീഗിലെ പൊട്ടിത്തെറി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
The Cue
www.thecue.in