Around us
ശിവന്‍കുട്ടി തറ ഗുണ്ട, അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടം; അധിക്ഷേപവുമായി കെ.സുധാകരന്‍
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
'' തറഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്. മറ്റൊരു ശിവന്‍ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും,'' എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
അന്തസില്ലാത്ത സിപിഎമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. സിപിഐഎം നേതാക്കള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണെന്നും സുധാകരന്‍ പറഞ്ഞു.