വിജയ്ക്ക് പിന്നാലെ ധനുഷും; ആഡംബര കാറിന് പ്രവേശന ഇളവ് ആവശ്യപ്പെട്ട് താരം കോടതിയിൽ

വിജയ്ക്ക് പിന്നാലെ ധനുഷും;  ആഡംബര കാറിന് പ്രവേശന ഇളവ് ആവശ്യപ്പെട്ട് താരം കോടതിയിൽ

ആഡംബര കാറിന് പ്രവേശന നികുതിയിൽ ഇളവ് ആവശ്യപ്പെട്ടു കൊണ്ട് നടൻ ധനുഷും കോടതിയിൽ. 2015ൽ ധനുഷ് സമർപ്പിച്ച ഹർജിയിൽ ഇന്നോ നാളെയോ വിധി പറയും. സമാന കേസുമായി ബന്ധപ്പെട്ട് നടൻ വിജയ് യെ വിമർശിച്ച ജഡ്ജി എസ്.എം. സുബ്രഹ്മണ്യമാണ് ധനുഷിന്റെ കേസും പരിഗണിക്കുന്നത്. വിജയ് യുടെ കേസിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാൻ കോടതി വിധിച്ചിരുന്നു.

കാറിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിന്റെ എൻഒസി ആവശ്യപ്പെട്ടിരുന്നു. എൻഒസി ലഭിക്കാൻ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നു കൊമേഴ്ഷ്യൽ ടാക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

രണ്ട് ആഴ്ചയ്ക്കുള്ളിൽ നികുതി തുകയുടെ 50 ശതമാനം അടയ്ക്കാൻ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. സമയ പരിധി നീട്ടിയതിനെ തുടർന്ന് 30.33 ലക്ഷം രൂപ ധനുഷ് അടച്ചിരുന്നു. ഇതേ തുടർന്ന് വാഹനത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർടിഒയ്ക്കു നിർദേശം നൽകിയിരുന്നു.

Related Stories

No stories found.