7316 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ കണക്ക് തെറ്റ്; വിവരാവകാശ രേഖയുമായി വിഡി സതീശന്‍

7316 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ കണക്ക് തെറ്റ്; വിവരാവകാശ രേഖയുമായി വിഡി സതീശന്‍

Published on

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ വിവരങ്ങളില്‍ വന്‍ വ്യത്യാസമെന്ന് വിവരാവകാശ രേഖ. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അവതരിപ്പിച്ച വിവരാവകാശ രേഖയിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 7316 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റേതാണ് കണക്കുകള്‍.

സംസ്ഥാനത്ത് ഇതുവരെ 23486 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ കണക്കു പ്രകാരം ഇതുവരെ 16170 കൊവിഡ് മരണങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

2021 മെയ്, ജൂണ്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് പതിമൂന്നിന് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച് അപേക്ഷയിലാണ് കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകളിലെ ക്രമക്കേട് പുറത്തുവന്നത്.

logo
The Cue
www.thecue.in