
വ്യാജരേഖ ചമച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്ത് വരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശി ഈദ് ഗുള്‍ ആണ് പിടിയിലായത്. എറണാകുളം അസിസ്റ്റന്‍ കമ്മീഷണര്‍ വൈ. നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഈദ് ഗുളിനെ പിടികൂടിയത്. അസം സ്വദേശിയാണെന്നും അബ്ബാസ് ഖാന്‍ എന്നാണ് പേരെന്നും സ്ഥാപിക്കുന്ന തരത്തിലുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഇദ്ദേഹം വ്യാജമായി ഉണ്ടാക്കുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡിലെയും മറ്റ് രേഖകളിലെയും പേരിലെ വ്യത്യാസം കണ്ടാണ് കൊച്ചി കപ്പല്‍ശാല അധികൃതര്‍ അന്വേഷിച്ചത്.
ഈദ്ഗുളിന്റെ പിതാവ് അഫ്ഗാന്‍ പൗരനും മാതാവ് അസം സ്വദേശിയുമാണ്. മെഡിക്കല്‍ വിസയിലെത്തിയ ഈദ് ഗുള്‍ കാലാവധി അവസാനിച്ചിട്ടും തുടരുകയായിരുന്നു.