രാജിവെക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍

രാജിവെക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍

കൊല്ലം: എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.

ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയക്ക് ശേഷം എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

''ഇന്നലെ തന്നെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റു ചില കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി,'' എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

വിവാദത്തിന് പിന്നാലെ എ.കെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു.

എ.കെ ശശീന്ദ്രന്‍ അവിടെയുള്ള പ്രശ്‌നങ്ങള്‍ നല്ല നിലയില്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പ്രതികരിച്ചിരുന്നു.

എന്‍.സിപി നേതാവ് യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in