സൗദിയില്‍ കടകള്‍ക്ക് നമസ്‌കാര സമയത്തും പ്രവര്‍ത്തിക്കാം; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഇളവുകളുമായി സൗദി

സൗദിയില്‍ കടകള്‍ക്ക് നമസ്‌കാര സമയത്തും പ്രവര്‍ത്തിക്കാം; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഇളവുകളുമായി സൗദി
Published on

റിയാദ്: സൗദി അറേബ്യയില്‍ കടകള്‍ക്ക് നമസ്‌കാര സമയത്തും പ്രവര്‍ത്തിക്കാന്‍ അനുമതി. തിരക്ക് നിയന്ത്രിക്കാനാണ് നമസ്‌കാര സമയത്ത് കടകള്‍ അടച്ചിടണമെന്ന കര്‍ശന നിയമത്തില്‍ സൗദി ഇളവ് പ്രഖ്യാപിച്ചത്. സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി കൂടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സൗദി നീങ്ങിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാധാരണ കടള്‍ ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനും, ദീര്‍ഘ നേരമുള്ള കാത്തിരുപ്പ് ഒഴിവാക്കാനുമാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. എല്ലാ കട ഉടമകളോടും നമസ്‌കാര സമയത്ത് തുറന്നു പ്രവര്‍ത്തിക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കടകള്‍ കൂടുതല്‍ നേരം അടഞ്ഞിരുന്നാല്‍ തിരക്ക് കൂടുമെന്നാണ് വിലയിരുത്താല്‍. അതുകൊണ്ട് പെരുന്നാള്‍ സമയത്തെ തിരിക്ക് നിയന്ത്രിക്കാന്‍ കടകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. വാണിജ്യ സ്ഥാപനങ്ങളും കൂടുതല്‍ പ്രവൃത്തി സമയം അനുവദിക്കാന്‍ സൗദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മോഡേണൈസേഷന്‍ ശ്രമങ്ങളുടെ ഭാഗമായി എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറ്റം വരാനുള്ള നടപടികള്‍ നേരത്തെ സ്വീകരിച്ച് വരുന്നുണ്ട്. കൂടുതല്‍ ബിസിനസുകളെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിവരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in