ദുഃഖങ്ങള്‍ മറച്ചുവെച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ഷാഹിദ കമാല്‍

ദുഃഖങ്ങള്‍ മറച്ചുവെച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ ഷാഹിദ കമാല്‍

ഇടുക്കി: വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി ഷാഹിദ കമാല്‍. ദുഃഖങ്ങള്‍ മറച്ചുവെച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളായതുകൊണ്ടാണ് ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടത് എന്നാണ് ഷാഹിദ കമാല്‍ പറഞ്ഞത്.

വണ്ടിപ്പെരിയാറില്‍ പീഡനനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ചിരിക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടത് വലിയ വിവാദമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഹൈറേഞ്ചിലേക്ക് ടൂറ് പോകുകയാണോ എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം ഇതുവരെയുള്ള അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചുവെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

''വണ്ടിപെരിയാറില്‍ ക്രൂരമായി കൊലചെയ്യപെട്ട മകളുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ കണ്ടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ തൃപ്തരാണന്ന് കുടുംബം കമ്മീഷനെ അറിയിച്ചു.പീരുമേട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശീ നൗഷാദും, ബ്ലോക്ക് പഞ്ചായത്തിലേയും വണ്ടിപെരിയാര്‍ ഗ്രാമ പഞ്ചായത്തിലേയും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു,'' ഷാഹിദ കമാല്‍ പറഞ്ഞു.

No stories found.
The Cue
www.thecue.in