വീണ്ടും ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍; അസന്‍ഡില്‍ പിണറായിയെ പുകഴ്ത്തി സാബു എം.ജേക്കബ്

വീണ്ടും ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍; അസന്‍ഡില്‍ പിണറായിയെ പുകഴ്ത്തി സാബു എം.ജേക്കബ്
Published on

കൊച്ചി: കിറ്റക്‌സ് എംഡി സാബു എം ജേക്കബ് കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ കുറ്റപ്പെടുത്തുകയും 3500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന വ്യക്തമാക്കിയതിന്റെയും പശ്ചാത്തലത്തില്‍ അസന്‍ഡ് വ്യവസായ സംഗമത്തില്‍ സംസാരിച്ചതിന്റെ വീഡിയോ ചര്‍ച്ചയാകുന്നു.

'ജീവിതത്തില്‍ എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്, കുടുംബത്തിലായാലും പ്രശ്‌നങ്ങള്‍ ഉണ്ട്. മറ്റ് എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അതുപോലെ, ഇന്‍ഡസ്ട്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. നമ്മള്‍ ഇവിടെ പ്രശ്‌നങ്ങളെ മാത്രം പറയുകയാണ്. പക്ഷെ, അത് അതി ജീവിക്കാന്‍ നമുക്ക് സാധിക്കണം. പതിമൂന്നാം വയസ്സിലാണ് ഞാന്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്. എനിക്ക് തോന്നുന്നത് ഇത്രയും വര്‍ഷത്തിനിടയില്‍ നല്ല കാലാവസ്ഥ, കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായിട്ട് നമ്മുടെ കേരളത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിച്ചു. പലപ്പോഴും ബിസിനസ് ഇനി മുന്നോട്ട് പോകണ്ട, ഇത്രേം മതി എന്ന് വിചാരിച്ചിരുന്ന ആളാണ്. ഇന്നിപ്പോള്‍ ചീഫ് മിനിസ്റ്ററുടെ അന്നൗന്‍സ്മെന്റ് ഒക്കെ കേട്ടപ്പോള്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.തീര്‍ച്ചയായും വളരെ നല്ല ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്' എന്നാണ് സാബു എം ജേക്കബ് പറഞ്ഞത്.

തൊഴില്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തില്‍ വ്യവസായം ചെയ്യുന്ന ആളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണെന്നാണ് സാബു എം ജേക്കബ് പറഞ്ഞത്.

കിറ്റക്‌സ് കേരളം വിട്ടു പോകുകയാണ് എന്ന അഭ്യൂഹങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സാബു എം.ജേക്കബിന്റെ പഴയ വീഡിയോയും പ്രചരിക്കുന്നത്.

കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ് പറഞ്ഞിരുന്നു.

കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നുമായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സാബു എം ജേക്കബ് പറഞ്ഞത്. കിറ്റക്‌സ് തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ താരക റാവു അറിയിച്ചിരുന്നു. വാറങ്കലിലെ കെ.എം.ടി.പിയിലായിരിക്കും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുക

Related Stories

No stories found.
logo
The Cue
www.thecue.in