കൊടകര കുഴൽപ്പണ കേസ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ്

കൊടകര കുഴൽപ്പണ കേസ്  കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ്

കൊടകര കുഴൽപ്പണ കേസ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച തൃശൂർ പൊലീസ് ക്ലബിൽ ചൊവ്വാഴ്ച ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. സുരേന്ദ്രന്റെ വസതിയിൽ എത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.

ധര്‍മരാജന്റെ ഫോണ്‍കോളുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള ബിജെപി നേതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും ധര്‍മരാജന്‍ വിളിച്ചിരുന്നു. മോഷണം നടന്ന ഉടന്‍ തന്നെ ധര്‍മരാജന്‍ എന്തിനാണ് സുരേന്ദ്രന്റെ മകനെ ഫോണിൽ വിളിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും കോന്നിയില്‍ വച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കെ സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.

Related Stories

No stories found.
The Cue
www.thecue.in